മഞ്ഞ കുപ്പായത്തിൽ തിളങ്ങിയ വിദേശികൾ

0
496

2.ആരോൺ ഹ്യൂഗ്സ്

മഞ്ഞ കുപ്പായത്തിൽ തിളങ്ങിയ വിദേശികൾ Uje4lltprc
Picture Credits – Indian Super League


ക്യാപ്റ്റൻ, ലീഡർ, ലെജൻഡ് എന്നു വിശേഷിപ്പിക്കാൻ ഏറ്റവും യോജ്യൻ.നോർത്തേൺ അയർലണ്ട്ൽ ജനിച്ചു, ഇംഗ്ലീഷ് ക്ലബ്‌ ആയ ന്യൂകാസ്റ്റിൽ യുണൈറ്റഡിന്റെ അക്കാദമിയിൽ കളി പഠിച്ചു അവരുടെ തന്നെ സീനിയർ ടീമിൽ 1997 ഇൽ ക്ലബ്‌ തലത്തിലെ അരങ്ങേറ്റം കുറിച്ചു.1998 ഇൽ ഇന്റർനാഷണൽ ലെവലിൽ അരങ്ങേറ്റം കുറിച്ച ഹ്യൂഗ്സ് 112 മത്സരങ്ങൾ നോർത്തേൺ അയർലൻഡിന് വേണ്ടി ബൂട്ട് അണിഞ്ഞു.2016 സീസണിൽ ഓസ്‌ട്രേലിയൻ ക്ലബ്‌ ആയ മെൽബൺ സിറ്റിയിൽ നിന്നാണ് ഹ്യൂഗ്സ് കേരള ബ്ലാസ്റ്റേഴ്സിന്റെ മാർകീ താരം ആയി എത്തുന്നത്.അധികം പേരുകേട്ട താരം അല്ലാത്തതിനാൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർ നിരാശയിൽ ആയിരുന്നു. എന്നാൽ കളി കളത്തിലെ മികവ് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മനസ്സിൽ ഇടംപിടിച്ചപ്പോൾ ക്യാപ്റ്റൻ ഹ്യൂഗ്സ്ഏട്ടൻ എന്ന വിളിപ്പേര് കിട്ടി.കേരള ബ്ലാസ്റ്റേഴ്‌സ്നു വേണ്ടി 11 കളികളിൽ നിന്നും 55 ക്ലിയറൻസും,9 ഇന്റർസെപ്ഷനും 15 ബ്ലോക്‌സ് കൂടാതെ എഫ് സി പൂനെ സിറ്റി ആയിട്ട് നിർണായക മത്സരത്തിൽ ഗോൾ ഉം നേടി.എന്നാൽ ഫൈനൽ മത്സരത്തിൽ കളിയുടെ 35ആം മിനുട്ടിൽ ഏറ്റ പരുക്ക് ആ മത്സരം തന്നെ കൈ വിടാൻ കാരണം ആയി.ഹ്യൂഗ്സിന്റെ ഏറ്റവും വല്യ പ്രെത്യേകത സെന്റർ ഡിഫൻഡർ ആയിരുന്നിട്ടു കൂടെ ഒറ്റ മത്സരത്തിൽ പോലും റെഡ് കാർഡ് കിട്ടിയിട്ടില്ല എന്നതാണ്.