3.സെഡ്രിക് ഹെങ്ബർട്
കേരള ബ്ലാസ്റ്റേഴ്‌സ് ഫാൻസിന്റെ സ്വന്തം വല്യേട്ടൻ.പ്രധിരോധത്തിലെ വിശ്വസ്തനായ കാവൽ ഭടൻ.വിശേഷണങ്ങൾ ഏറെ ആണ്.ഫ്രഞ്ച് ലീഗിന്റെ എക്സ്പീരിയൻസ് ആയി 2014 ഇൽ ഐ എസ് എൽ ഇൽ കേരള ബ്ലാസ്റ്റേഴ്സിൽ വന്നു.പിന്നീട് ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിലെ നെടുംത്തൂൺ ആയി മാറി.എന്നാൽ തൊട്ടു അടുത്ത സീസണിൽ നോർത്ത് ഈസ്റ്റ് യൂണൈറ്റഡിലേക്കു കുടിയേറിയ ഹെംബെർട് തൊട്ടടുത്ത സീസണിൽ മഞ്ഞക്കുപ്പായത്തിൽ തിരികെ എത്തി.ആദ്യ സീസണിൽ 13 മത്സരങ്ങളിൽ നിന്നും 101 ക്ലിയറൻസും 49 ഇന്റർസെപ്ഷനും 1 അസിസ്റ്റും സ്വന്തം പേരിൽ കുറിച്ചു. മൂന്നാം സീസണിൽ 17 മത്സരത്തിൽ നിന്നും 70 ക്ലിയറൻസും 30 ഇന്റർസെപ്ഷൻ കൂടാതെ 3 അസിസ്റ്റും 1 ഗോൾ ഉം നേടി.ആരോൺ ഹ്യൂഗ്സിനു ഒപ്പം മൂന്നാം സീസണിൽ മികച്ച പ്രതിരോധ നിര കെട്ടി പടുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചു.സെമി ഫൈനലിൽ ഡൽഹി എതിരെ ഉള്ള ഗോൾ ലൈൻ സേവ് എന്നും ആരാധക മനസ്സിൽ നിലകൊള്ളും.