മഞ്ഞ കുപ്പായത്തിൽ തിളങ്ങിയ വിദേശികൾ

0
414

4.സ്റ്റീഫൻ പിയേഴ്സൺ

മഞ്ഞ കുപ്പായത്തിൽ തിളങ്ങിയ വിദേശികൾ stephen pearson kerala 3254190 1

കേരള ബ്ലാസ്റ്റേഴ്സിന്റെ 6 വർഷത്തെ ചരിത്രം എടുത്തു നോക്കിയാൽ ഏറ്റവും ആവേശം കൊള്ളിച്ച മത്സരം 2014 ഇൽ സെമി ഫൈനൽ സെക്കന്റ്‌ ലെഗ് ചെന്നൈയിൻ ആയിട്ടുള്ളത് ആകും.ഓരോ ബ്ലാസ്റ്റേഴ്‌സ് ആരാധകനും ഒരിക്കലും മറക്കാൻ സാധ്യത ഇല്ല അന്നത്തെ രാത്രി.3-0 എന്ന ലീഡിൽ തുടങ്ങിയ കളി എക്സ്ട്രാ ടൈമിലേക്കു അടുത്തപ്പോൾ 3-3 എന്ന നിലയിൽ എത്തി,തോൽവി മുന്നിൽ കണ്ട നിമിഷം. അവിടെ ആണ് ദൈവം പ്രേത്യേക്ഷപ്പെട്ട പോലെ സ്റ്റീഫൻ പിയേഴ്സണിന്റെ ബൂട്ടിൽ നിന്നും 115 ആം മിനുട്ടിൽ വിജയ ഗോൾ പിറക്കുന്നത്.ഓരോ ബ്ലാസ്റ്റേഴ്‌സ് ആരാധകനും ആടി തിമിർത്ത നിമിഷം.എല്ലാത്തിനും ഉപരി പിയേഴ്സൺ എന്ന മിഡ്‌ഫീൽഡർ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മനസിലേക്ക് ഓടി കയറിയ നിമിഷം. സ്കോട്ട്ലാന്റിൽ ജനിച്ച പിയേഴ്സൺ മദർവെൽ ക്ലബിലൂടെ അരങ്ങേറ്റം കുറിച്ചു, പിന്നീട് സെൽറ്റിക്, ബ്രിസ്റ്റോൾ സിറ്റി കൂടാതെ ഐ എസ് എൽഇൽ എ ടി കെ ക്ലബിന് വേണ്ടിയും ബൂട്ട് കെട്ടി.ആദ്യ സീസണിൽ ആദ്യ മത്സരത്തിന് തലേ ദിവസം ആണ് പിയേഴ്സൺ ബ്ലാസ്റ്റേഴ്സിൽ ജോയിൻ ചെയുന്നത്.എന്നാൽ എല്ലാ മത്സരത്തിലും ബ്ലാസ്റ്റേഴ്സിന്റെ മിഡ്‌ഫീൽഡിൽ നിറഞ്ഞ സാനിധ്യം ആയി മാറി.17 മത്സരത്തിൽ നിന്നും 1 ഗോൾ ഉം 799 പാസും, 57 ക്രോസ്സും, 36 ഇന്റർസെപ്ഷനും 28 ടാക്കൽസ് ഉം പിയേഴ്സൺ ബൂട്ടിൽ നിന്ന് പിറന്നു.