മഞ്ഞ കുപ്പായത്തിൽ തിളങ്ങിയ വിദേശികൾ

0
538

5.ബർത്തലോമിയോ ഓഗ്‌ബെച്ചേ

മഞ്ഞ കുപ്പായത്തിൽ തിളങ്ങിയ വിദേശികൾ bartholomew ogbeche 1590661691 39843

ബ്ലാസ്റ്റേഴ്സിന്റെ 6 വർഷ ചരിത്രത്തിലെ കൂടുതൽ ഗോൾ നേടിയ താരം. ബിഗ് ബാർട്ട് എന്ന പേരിൽ അറിയപ്പെടുന്നു.പോയ വർഷം ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ കൂടെ ആയിരുന്നു ബാർട്ട്.ഫ്രഞ്ച് ലീഗ് വമ്പന്മാർ ആയ പി എസ് ജി യുടെ അക്കാദമിയുടെ വളർന്നു വന്നു 2001 ഇൽ സീനിയർ തലത്തിൽ അരങ്ങേറി.2002 ഇൽ നൈജീരിയക്ക് വേണ്ടി ഇന്റർനാഷണൽ തലത്തിൽ അരങ്ങേറ്റം കുറിച്ചു, 17ആം വയസിൽ നൈജീരിയക്ക് വേണ്ടി 2002 വേൾഡ് കപ്പിലും കളിച്ചു. പി എസ് ജി കൂടാതെ,മെട്സ്, വല്ലഡോഡിഡ്, അലവസ്, മിഡിൽസ്‌ബ്രോ തുടങ്ങിയ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ച ബാർട്ട് ഐ എസ് എൽ ൽ അരങ്ങേറുന്നത് 2018-19 സീസണിൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന് വേണ്ടി ആണ്. നോർത്ത് ഈസ്റ്റിനു വേണ്ടി ഉള്ള മികച്ച പ്രകടനം ബാർട്ടിനെ മഞ്ഞ കുപ്പായത്തിൽ എത്തിച്ചു.മഞ്ഞപ്പടക്കു വേണ്ടി 16 മത്സരങ്ങളിൽ നിന്ന് ഹാട്രിക്ക് ഉൾപ്പെടെ 15 ഗോൾസും, 1 അസിസ്റ്റും നേടി ക്ലബ്ബിന്റെ എക്കാലത്തെയും ടോപ് സ്‌കോറർ ആയി മാറി. ഇവരെ കൂടാതെ റാഫേൽ മെസ്സി, കോളിന് ഫാൽവി, പുൾഗ,ഡാഗ്നൽ,ജോസു തുടങ്ങിയവരും മികവ് പുലർത്തി.

ഏറ്റവും പുതിയ ഇന്ത്യൻ ഫുട്ബോൾ അപ്ഡേറ്റ്സ് അറിയാൻ ഫോള്ളോ ചെയ്യൂ – IFTWC