
കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആറാം വിദേശതാരം ആരെന്ന് ക്ലബ്ബ് സ്ഥിരീകരിച്ചിരിക്കുന്നു. മുപ്പത് വയസ്സുകാരനായ ക്രൊയേഷ്യൻ സെൻട്രൽ ഡിഫൻഡർ മാർക്കോ ലെസ്‌കോവിക്ക് ഇനി മഞ്ഞക്കുപ്പായത്തിലിറങ്ങും. കഴിഞ്ഞ സീസണിലെ നിരാശയ്ക്കുശേഷം കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ മാറ്റങ്ങളുമായി കളംനിറയാനൊരുങ്ങുകയാണ്.
പുതുമുഖങ്ങളായ അഡ്രിയാൻ ലൂണാ, എനസ് സിപ്പോവിക്ക് എന്നിവർ ഡ്യൂറണ്ട് കപ്പിൽ മഞ്ഞക്കുപ്പായത്തിൽ കളിച്ചു വരവറിയിച്ചിട്ടുണ്ട്. ചെഞ്ചോയും പരിശീലനത്തിനായി ടീമിനൊപ്പം ചേർന്നിരിക്കുന്നു. ലെസ്ക്കോവിക്കും അവർക്കൊപ്പം ഉടൻതന്നെ ചേരും എന്നു പ്രതീക്ഷിക്കുന്നു.
ഈ ലേഖനത്തിൽ, ലെസ്ക്കോവിക്കിനെ കളിശൈലിയും മാറ്റ് ഗുണദോഷങ്ങളും അവലോകനം ചെയ്യുകയാണ് IFTWC.

ആരാണ് മാർക്കോ ലെസ്‌കോവിക്ക്
6’0 ഉയരമുള്ള പ്രതിരോധനിരക്കാരനായ ഈ താരം തന്റെ കളിജീവിതം ചിലവഴിച്ചത് ക്രൊയേഷ്യയിൽ തന്നെയാണ്. ക്രൊയേഷ്യൻ ഫുട്‌ബോളിൽ വളരെ വേണ്ടപ്പെട്ട താരങ്ങളിലൊരാളായ ഇദ്ദേഹം 2010/11 സീസൺ മുതൽ അവിടുത്തെ ടോപ്പ് ഡിവിഷൻ കളിക്കുകയും prva HNL ചെയ്ത താരമാണ്.
തന്റെ രാജ്യത്തിനായി എല്ലാ ക്യാറ്റഗറിയിലും പന്തുതട്ടിയ താരം സീനിയർ ടീമിൽ 2018 ലോകകപ്പിൽ ടീമിനെ എത്തിച്ച നിക്കോ കോവക്കിന് കീഴിൽ നാലു സൗഹൃദ മത്സരങ്ങളും കളിച്ചിട്ടുണ്ട്.
Osijek ഇൽ 2009ഇൽ തന്റെ യൂത്ത് കരിയർ ആരംഭിച്ച താരം, 2010/11ഇൽ prva HNL ഇൽ സീനിയർ അരങ്ങേറ്റം കുറിച്ചു. മുൻപ് ലോണിൽ durga HNL (സെക്കൻഡ് ഡിവിഷൻ) കളിക്കുകയും ചെയ്തു ആ വർഷമാദ്യം.
2011/12ഇൽ Osijek യിലേക്ക് മടങ്ങിയെത്തിയ താരം എട്ട് തവണ ആദ്യ ഇലവനിൽ ഇറങ്ങുകയും 11 തവണ ബെഞ്ചിൽ നിന്നും കളത്തിലെത്തുകയും ചെയ്തിരുന്നു. അന്ന്, 28 മത്സരങ്ങളിൽ കളിക്കുകയും നാല് ഗോളുകൾ സ്കോർ ചെയ്യുകയും ചെയ്ത താരം ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു.
ശേഷം 2013ഇൽ HNK Rijekaയിൽ ചേർന്ന താരം മൂന്നുവർഷം അവിടെ അവരുടെ വെള്ളക്കുപ്പായത്തിൽ കളിക്കുകയായിരുന്നു. മൂന്നു വർഷങ്ങളിലും prva ലീഗായിൽ റണ്ണർ ആപ്പായി ഫിനിഷ് ചെയ്യാനും ഇദ്ദേഹത്തിന്റെ ടീമിനായി. 10 യുവേഫ യൂറോപ്പാ ലീഗ് മത്സരങ്ങളും ഇദ്ദേഹത്തിന്റെ കരിയറിൽ തിളക്കമാർന്നു കിടപ്പുണ്ട്.
ലീഗ് വിജയം നടക്കാതിരുന്ന ഏതാനം സീസണുകളുടെയൊടുവിൽ ക്രൊയേഷ്യയിലെ ഏറ്റവും മികച്ച ക്ലബ്ബായ dinamo zagerb ഇൽ 2016ഇൽ ചേർന്ന ലെസ്‌കോവിക്ക് അവിടെത്തെ ആദ്യ സീസണിൽ സംഭവിച്ചതൊക്കെ പ്രതീക്ഷിച്ചതിനുമാപ്പുറത്തുള്ളതായിരുന്നു, അവിടെ തന്റെ പഴയ ക്ലബ്ബ് ലീഗ് കിരീടം ഉയർത്തിയപ്പോൾ വീണ്ടും രണ്ടാം സ്ഥാനവുമായി തൃപ്തിപ്പെടേണ്ടി വന്നു ഇദ്ദേഹത്തിന്. 2017-18 സീസൺ മുതൽ അധികം കളിസമയം ലഭിച്ചില്ലെങ്കിലും 2020-21 സീസൺ വരെ ലീഗ് ടൈറ്റിൽ നേടാൻ ഇദ്ദേഹത്തിനായി. കളിസമയത്തിനായി ശേഷം ലോണിൽ NK ലോക്കോമോട്ടീവായിൽ ചേർന്നു താരം.
64 മത്സരങ്ങൾ, 3 ഗോളുകൾ, 3 യുവേഫാ ചാമ്പ്യൻസ് ലീഗ് ക്വാളിഫയിങ് മത്സരങ്ങൾ എന്നിവയും അവിടുത്തെ സമ്പാദ്യം.
കളിശൈലി
Zagreb ഇനായി ഇടത് സെന്റർ ബാക്കായിയാണ് ഇദ്ദേഹം കളിച്ചത്. പന്തിന്മേലുള്ള കയ്യടക്കം, ലോങ് ബോൾ എന്നിവ ഇദ്ദേഹത്തിന്റെ ടീമിനെ എതിർ ടീമിന്റെ പ്രതിരോധത്തെ ഇളക്കാൻ ഒരുപാട് സഹായിച്ചതായി കണ്ടെത്താൻ സാധിച്ചു.
ഈ സീസണിൽ 17 മത്സരങ്ങളിൽ അഞ്ചു ക്ളീൻ ഷീറ്റുകൾ കരസ്ഥമാക്കി 1.7 ഇന്റർസെപ്ഷൻ, 1.0 ടാക്കിൾ, 4.5 ക്ലിയറൻസ് എന്നിവ പെർ മാച്ച് നിലനിർത്തി. ഡൈനാമോയിൽ പോസഷൻ ഫുട്‌ബോളും ഓർഗനൈസ്ഡ് അറ്റാക്കുകളും ഉണ്ടായിരുന്നതിനാൽ അധികം അപകടകരമായ ട്ടാകിലുകൾക്ക് അവിടെ സ്ഥാനമുണ്ടായിരുന്നില്ല.
പോസഷൻ ബേസ്ഡ് ഫുട്‌ബോളല്ല കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കുന്നത് എന്നതിനാൽ ഈ 30 വയസ്സുകാരന് ഐ എസ് എൽ ഒരു പ്രത്യേക പരീക്ഷണമായിരിക്കും. സെന്റർ ബാക്കായി അധികം സ്വാതന്ത്ര്യം കളിക്കളത്തിൽ കിട്ടില്ല എന്നതിനാൽ അതിനൊപ്പം അദ്ദേഹത്തിന്റെ കളിയേയും മാറ്റിയെടുക്കേണ്ടതുണ്ട്.
പരിചയസമ്പന്നനായ എനസ് സിപ്പോവിക്ക് കൂടെയുള്ളതിനാൽ ഇദ്ദേഹത്തിന് തന്റെ സ്വാതസിദ്ധ കളിരീതി പുറത്തെടുക്കാൻ സാധിക്കുകയും, അത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ക്ളീൻ ഷീറ്റ് നേട്ടങ്ങളിൽ സഹായിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കാം. ഐ എസ് എല്ലിൽ ആകെ നാലു വിദേശതാരങ്ങളേ മാത്രമേ ഇറക്കാവൂ എന്നതിനാൽ ഇവർ ഒന്നിച്ചു കളിക്കുമോ എന്നതിൽ സംശയം ബാക്കിയുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ക്ക് എങ്ങനെ ഇത് ഗുണംചെയ്യും
ഈ സീസണിലെ ട്രാൻസ്ഫർ വിൻഡോ വളരെ മികച്ചതായി പൂർത്തിയാക്കുകയും ലെസ്‌കോവിക്ക് പോലുള്ള താരത്തെ ടീമിലെത്തിക്കുകയും ചെയ്തത് ടീമിനൊരു ഉത്തേജകമായിരിക്കും. ഇലവനിൽ ഉൾപ്പെടുത്തേണ്ട നാലു വിദേശതാരങ്ങളേ തീരുമാനിക്കുക എന്നത് ഹെഡ് കോച്ച് ഇവാൻ വുക്കുമനോവിച്ചിന് ഒരു വലിയ തലവേദനയാവാൻ സാധ്യതയുണ്ട്. ലൂണാ കളത്തിലിറങ്ങാൻ സജ്ജനായതിനാൽ ബാക്കി അഞ്ചുപേരിൽ ആരും പുറത്തിരിക്കാം.
ലീഗിലെ ഏറ്റവും മികച്ച താരങ്ങളിൽ ചിലരെ ടീമിലെത്തിച്ചു മികവുതെളിയിക്കാനാണ് കേരള ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നത്. ഒപ്പം ഇവാൻ വുക്കുമനോവിക്ക് പറഞ്ഞതുപോലെ, ആരാധകർക്ക് ക്ഷമവേണം.
കൂടുതൽ ഇന്ത്യൻ ഫുട്‌ബോൾ വാർത്തകൾക്കും വിശേഷങ്ങൾക്കും IFTWC ഫോളോ ചെയ്യൂ