ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആരാധകശക്തിയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പിന്നിൽ – നന്ദമ്പ നൗറോം

0
888

ഇന്ത്യൻ ഫുട്‌ബോളിലെ പുതുപുത്തൻ താരം നന്ദമ്പ നൗറോം ഉമായി നടത്തിയ അഭിമുഖമാണ് ചുവടെ,
നന്ദമ്പ നൗറോം,ഇന്ത്യൻ ഫുട്‌ബോളിലെ മികവുറ്റ കളിക്കാരിൽ ഒരാളായി കളിക്കളം ഭരിക്കുന്ന താരം,ഇന്ന് അതേ പ്രായത്തിലുള്ള കളിക്കാരുടെ സ്വപ്നമായ ഒട്ടനവധി ക്ലബ്ബ്കളിലും ടൂർണമെന്റുകളിലും ബൂട്ടണിഞ്ഞ് പ്രതിഭ തെളിയിച്ച് ഒടുക്കം 2020-21 സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിന്റെ തട്ടകത്തിലേയ്ക്കു മഞ്ഞ കുപ്പായമണിയാൻ എത്തിയിരിക്കുകയാണ് ഇദ്ദേഹം.

നൗറോം തന്റെ തിരക്കുകൾക്കിടയിലും IFTWC യുടെ അഭിമുഖത്തിനായി സമയം കണ്ടെത്തി അദ്ദേഹത്തിന്റെ കളി ജീവിതത്തിലെ പല സംഭവങ്ങളും വിവരിക്കുകയുണ്ടായി.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആരാധകശക്തിയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പിന്നിൽ - നന്ദമ്പ നൗറോം Screenshot 2020 11 12 13 04 40 79 696x691 2
നന്ദമ്പ നൗറോം

ലോണിൽ മോഹൻ ബഗാനിൽ കഴിഞ്ഞ സീസണിൽ തിളങ്ങിയ താരം മികച്ച അനുഭവസമ്പത്താണ് ഈ സമയം കൊണ്ട് താൻ നേടിയത് എന്നും,പത്തൊൻപത് വയസ്സിൽ താൻ നേടിയ അനുഭവസമ്പത്തും കളിസമയവും മറ്റും പലർക്കും ഇന്ന് ബുദ്ധിമുട്ടാണ് നേടാൻ എന്നും പറയുന്നു.

തന്നെ ലോണിൽ മോഹൻ ബഗാനിലേയ്ക്കു ചേക്കേറാൻ അവസരം ഒരുക്കിയത് തന്റെ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച നേട്ടങ്ങളിൽ ഒന്നാണെന്നും,ഇങ്ങനെ ലോണിൽ വിടാതെ ഇവിടെ തന്നെ തുടരേണ്ട അവസ്ഥ ആയിരുന്നു എങ്കിൽ തനിക്ക് ഒരുപാട് അവസരങ്ങളും കളിസമയവും നഷ്ടമാവുമായിരുന്നു എന്നും, കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബ് തന്നോട് ചെയ്തത് അത്രയും മഹാമനസ്ക്കതയാണെന്നും അതിൽ താൻ സന്തുഷ്ടനാണെന്നും ഇദ്ദേഹം കൂട്ടിച്ചേർക്കുന്നു.ഐ ലീഗും മത്സരങ്ങളും അനുഭവസമ്പത്തും കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗത്ത് നിന്നും എനിക്ക് ലഭിച്ച സമ്മാനങ്ങളാണ്.

ഇതിലൂടെ ഞാൻ പറയാൻ ആഗ്രഹിക്കുന്നതും “യുവ താരങ്ങൾക്ക് ഐ എസ് എൽ ഇൽ കളിസമയം കിട്ടുന്നില്ല എങ്കിൽ നിങ്ങൾ എന്തായാലും മറ്റവസരങ്ങൾ തേടണം,ഐ ലീഗും മറ്റും കളിച്ചു പരമാവധി അനുഭവസമ്പത്ത് ഉണ്ടാക്കിയെടുക്കുന്നത് ഒരു യുവതാരം എന്ന നിലയിൽ നിങ്ങൾക്ക് ഒരുപാട് ഉപകാരപ്പെടും,ഓരോ മിനിട്ടും നിങ്ങൾ കളിക്കാൻ പ്രായത്നിക്കുക”.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആരാധകശക്തിയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പിന്നിൽ - നന്ദമ്പ നൗറോം Screenshot 2020 11 12 12 58 17 90 696x470 1
കിബു വിക്കുന ട്രെയിനിങ് ഗ്രൗണ്ടിൽ

നൗറോം കിബുവിന് കീഴിൽ തുടർച്ചയായ രണ്ടാം തവണ ബൂട്ടണിയാൻ ഒരുങ്ങുമ്പോൾ മോഹൻ ബഗാനിലെ കളിയും ലീഗ് കിരീടവും മറ്റും നേട്ടങ്ങളായി അവശേഷിക്കുന്നു.ഇവിടെ കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിനുള്ളിൽ തന്നെ മികച്ച മത്സരമാണ് നടക്കുന്നത് എന്നും അഭിപ്രായപ്പെടുന്നു താരം,

“എന്റെ കാഴ്ചപ്പാടിൽ കിബുവിന് കീഴിൽ ഈ സീസണിലും കളിക്കാൻ കഴിയുന്നത് എനിക്കൊരു ഒരു മികച്ച നേട്ടമാണ്.ഇന്നത്തെ എന്റെ ആത്മവിശ്വാസത്തിലും ധൈര്യത്തിലും അദ്ദേഹത്തിന് വ്യക്തമായ പങ്കുണ്ട്.മൊത്തത്തിൽ,കഴിഞ്ഞ സീസണിലെ മികവും കിരീട നേട്ടവും എല്ലാം ആഘോഷിച്ചതും ഞങ്ങൾ ഒന്നിച്ചായിരുന്നുവല്ലോ.അതേ പോലെ തന്നെ ഈ സീസണിലും എന്റെ നൂറു ശതമാനം നൽകാൻ ഞാൻ തയ്യാറാണ്.എന്നെ ഞാനാക്കിയതിൽ മികച്ച പങ്കാണ് കിബുവിനുള്ളത്.

“കളിക്കളത്തിൽ ആരാവും ആദ്യ പതിനൊന്നിൽ സ്ഥാനം പിടിക്കുക എന്ന കാര്യം എനിക്കറിയില്ല,എങ്കിലും ഞാൻ എന്റേതായ രീതിയിൽ കഠിനാദ്ധ്വാനം ചെയ്യും.ഞാൻ ടീമിലെ എന്റെ സുഹൃത്തുക്കളെ സഹായിക്കുന്നത് പോലെ തന്നെ അവർ തിരിച്ചും സഹായിക്കുന്നു എന്നതിൽ ഞാൻ സന്തുഷ്ടനാണ്,അതിനാൽ തന്നെ പരിശീലന ഗ്രൗണ്ടിൽ എന്റെ നൂറുശതമാനം പുറത്തെടുക്കാൻ എനിക്ക് കഴിയുന്നു.ഞങ്ങൾ ഇപ്പോൾ ഒരു കുടുംബമാണ്.ഈ സീസണിൽ ടീമിൽ ആരൊക്കെ കളിക്കുമെന്നോ ആരൊക്കെ കളിക്കില്ലെന്നോ ഞാൻ നോക്കുന്നില്ല എങ്കിലും കളിക്കാനുള്ള സർവ്വ സന്നാഹങ്ങളും ഞാൻ നടത്തുന്നുണ്ട്.”

ഇതിന്റെയൊപ്പം പ്രീസീസൺ മത്സരങ്ങളും പുരോഗമിക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ സീസണിൽ അത്ര മികച്ചതല്ലാത്ത പ്രകടനം കാഴ്ചവച്ച കേരള ബ്ലാസ്റ്റേഴ്‌സിനെ കളിപഠിപ്പിക്കാൻ എത്തിയ കിബുവിനെ കുറിച്ചും താരം പറയുന്നത് ഇങ്ങനെയാണ് :

“പരിശീലനത്തിൽ ഞങ്ങൾ കുഴപ്പമില്ലാതെ കളിക്കുന്നു എന്നു തോന്നുന്നു,ഒരു ടീമെന്ന നിലയിൽ മികച്ച രീതിയിൽ ആണ് ഇപ്പോൾ ഞങ്ങൾ പൊയ്ക്കൊണ്ടിരിക്കുന്നത്.ഇന്ത്യൻ താരങ്ങൾ ഉൾപ്പെട്ട ആദ്യ പരിശീലന സെഷനിൽ ഞങ്ങൾ മികച്ച ഒത്തിണക്കം കാട്ടിയതിനൊപ്പം വിദേശ താരങ്ങൾ വന്നതിനു ശേഷം അവർക്കൊപ്പം ഞങ്ങളും ഞങ്ങൾക്കൊപ്പം അവരും മികച്ച രീതിയിൽ ഇഴുകി ചേരാൻ ശ്രമിക്കുകയാണ്.ആഴ്ചകൾക്ക് മുൻപ് മാത്രം തുടങ്ങിയ പരിശീലനം ആയിട്ട് കൂടി മികച്ച നിലവാരത്തിലാണ് എല്ലാ കാര്യങ്ങളും പോയിക്കൊണ്ടിരിക്കുന്നത്.കളിയുടെ ഗോൾനിലയും മറ്റും പ്രവചിക്കാൻ ഞങ്ങൾക്കാവില്ല എങ്കിലും ഞങ്ങൾക്ക് കഴിയുന്നതിൽ പരമാവധി ഞങ്ങളും ,അദ്ദേഹത്തിന് (കിബു വിക്കുണ) കഴിയുന്നതിൽ പരമാവധി അദ്ദേഹവും ടീമിനായി ചെയ്യുന്നുണ്ട്.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആരാധകശക്തിയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പിന്നിൽ - നന്ദമ്പ നൗറോം images 2 1 1
നന്ദമ്പ നൗറോം

കുറച്ചു നാളുകളേ ആയിട്ടുള്ളു എങ്കിലും വിസെന്റെ ഗോമസ്,ഗാരി ഹൂപ്പർ തുടങ്ങിയ ലോകോത്തര താരങ്ങൾക്കെതിരെയും കൂടെയും കളിച്ച,അത്രയധികം അനുഭവസമ്പത്തുള്ള താരങ്ങൾക്കൊപ്പം തോളോട് തോൾ ചേർന്നു കളിക്കാൻ സാധിച്ചത് വലിയൊരു അംഗീകാരമായി കാണുന്നു നൗറോം.

“അതേ,ഞാൻ കളിക്കുന്നത് ലോകോത്തര താരങ്ങൾക്കെതിരെയും മികച്ച ക്ലബ്ബ്കൾക്കെതിരെയും കൂടെയും ബൂട്ടണിഞ്ഞ വിസെന്റെ ഗോമസ്, ഗാരി ഹൂപ്പർ അടക്കമുള്ള മികച്ച കാൽപന്തുകളിക്കാരുടെ കൂടെയാണ്.ബക്കാരി കൊൺ ഇന്റെ ക്വാറന്റൈൻ കഴിഞ്ഞു എന്ന് ഞാൻ വിശ്വസിക്കുന്നു,ഞാൻ അദ്ദേഹത്തെ കണ്ടിരുന്നു.എന്നാൽ ജോർദ്ദാൻ മുറേ,ഫെക്കുണ്ടോ പെരേയ്ര എന്നിവർ ഇപ്പോഴും ക്വാറന്റൈനിൽ ആണ്.എങ്കിലും ഇത് എനിക്ക് ഒരു മികച്ച അനുഭവം ആണ്,ഒരുപാടു കാര്യങ്ങൾ ഇവരുടെ അടുത്തു നിന്നും പടിക്കുവാനുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഇവരോടൊപ്പം കളിക്കുക,പഠിക്കുക എന്നിവയൊക്കെയാണ് ഒരു കളിക്കാരൻ എന്ന നിലയിൽ ഞാൻ ചെയ്യേണ്ടത്.ഒഫീഷ്യൽ മത്സരങ്ങൾക്കായി ഞാൻ കാത്തിരിക്കുകയാണ്”

കോവിഡ് പ്രതിസന്ധി എല്ലാ താരങ്ങളെയും ബാധിച്ചു എന്നു പറയുന്ന താരം ഐ എസ് എൽ ഇൽ ഇതിന്റെ മാറ്റങ്ങൾ നന്നായി ബാധിക്കും എന്നും കൂട്ടിച്ചേർക്കുന്നു.

“ഇത് സാധാരണ ജീവിതസാഹചര്യമല്ല,കഴിഞ്ഞ സീസണുകളിലെ പോലെ ഇത് സുഖകരമായിരിക്കുകയുമില്ല, പക്ഷേ ഇത് ഞങ്ങൾക്ക് മാത്രം ഉള്ള നിബന്ധനകളും ബുദ്ധിമുട്ടുകളും അല്ലല്ലോ,പൊതുവായി എല്ലാവർക്കും ഉള്ള ബുദ്ധിമുട്ടാണ് ഈ കൊറോണ.ഹോട്ടലിൽ ഒറ്റയ്ക്ക് തങ്ങുന്നത് മടുപ്പുളവാക്കി ആദ്യമൊക്കെ എങ്കിലും ഇതൊക്കെ ഞങ്ങൾ അതിജീവിക്കാൻ പ്രാപ്തരായിരിക്കണം. ട്രെയിനിങ് ശീലങ്ങളും ഇതിനു വിപരീതമല്ല, ഹോട്ടലിനു പുറത്ത് പോവാൻ പാടില്ല എന്നത് മടുപ്പാണ് എങ്കിലും ഇതൊക്കെ ഞങ്ങൾ താണ്ടിയാലെ സാഹചര്യങ്ങൾക്കനുസരിച്ചു മാറാനും കളിക്കുവാനും ഞങ്ങൾക്ക് കഴിയൂ”

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആരാധകശക്തിയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പിന്നിൽ - നന്ദമ്പ നൗറോം Screenshot 2020 11 12 13 00 02 48 696x688 1
നന്ദമ്പ നൗറോം ( വലത് )

പ്രീസീസണിൽ മികച്ച രീതിയിൽ ക്ലബ്ബ് കളിക്കുന്നു എന്നതും ടീമിനുള്ളിലെ സ്ഥാനത്തിനായി നടക്കുന്ന ആരോഗ്യപരമായ മത്സരങ്ങളാലും ആകെ നല്ല അന്തരീക്ഷം ആണ് ഇവിടെ എന്നു പറയുന്ന താരം കിബുവിന്റെ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച തുറപ്പുചീറ്റുകളിൽ ഒന്നായിരുന്നു.അതിനാൽ തന്നെ ആ സ്ഥാനം നിലനിർത്താൻ ഉള്ള പരിശ്രമത്തിൽ ആണ് താരം.

“മുൻപ് പറഞ്ഞത് പോലെ തന്നെ ഇവിടം മത്സരങ്ങളാൽ നിറഞ്ഞതാണ്,എനിക്ക് എപ്പോഴും സുരക്ഷിതവും ആശ്വാസദായകവുമായ മേഖലകളിൽ തന്നെ ഇരിക്കാൻ സാധിക്കില്ല,മാറ്റങ്ങൾക്കൊപ്പം മാറാൻ പഠിക്കണം.കിബു കഴിഞ്ഞ സീസണിൽ എനിക്ക് ഒരുപാട് അവസരങ്ങൾ തന്നിരുന്നു,ഈ സീസണിലും തന്നേക്കാം,എന്നാലും അതു പ്രതീക്ഷിച്ച് ഇരിക്കുന്നതിൽ അർത്ഥമില്ല,ഞാൻ പരിശ്രമിച്ചാൽ മാത്രമേ എനിക്ക് ടീമിലേയ്ക്കുള്ള വഴി തെളിയൂ.അതിനു ഞാൻ എന്റെ നൂറു ശതമാനം നൽകണം എന്ന കാര്യം എന്നെ കൂടുതൽ ഉത്തേജിപ്പിക്കുന്നു.”

ഈ പ്രായത്തിലുള്ള താരങ്ങളിൽ തന്നെ ഏറ്റവും മികച്ചു നിൽക്കുന്ന താരമാണ് നൗറോം.വളർന്നു വരുന്ന യുവ കളിക്കാരൻ,സാക്ഷാൽ കിബു പോലും പലയിടങ്ങളിലും പരാമർശിച്ച പേര്,ഈ നിലയിൽ ഉള്ള താരങ്ങൾ അവസരങ്ങൾക്കു വേണ്ടി അന്വേഷിക്കണം,കളിച്ചു തെളിയിക്കണം,എങ്കിലേ കരിയറിൽ ഉയർച്ച ഉണ്ടാകൂ.

“മാറ്റത്തെ കുറിച്ച് ഞാൻ അധികം ചിന്തിക്കാറില്ല എങ്കിലും എന്റെ ഏജന്റ് മികച്ച രീതിയിൽ അതിനു വേണ്ടി ശ്രമിക്കുന്നുണ്ട്,അദ്ദേഹം എന്നെ മാറ്റത്തിന് പ്രയരിപ്പിക്കുന്നു എങ്കിലും അടുത്ത സീസണിൽ ആവാം മാറ്റം എന്ന് ഞാൻ വിചാരിക്കുന്നു.ഒന്നും തീരുമാനമായിട്ടില്ല ഇതുവരെ.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആരാധകശക്തിയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പിന്നിൽ - നന്ദമ്പ നൗറോം Screenshot 2020 10 21 13 48 20 96 696x690 1
മഞ്ഞപ്പട (yellow army)

മഞ്ഞപ്പടയുടെ മികച്ച പിന്തുണ മറ്റാരെപോലെയും നൗറോമിനേയും സ്വാധീനിച്ചിട്ടുണ്ട്, സോഷ്യൽ മീഡിയ വഴിയും നേരിട്ടും അവരുടെ സ്നേഹം ഒരുപാട് അനുഭവിച്ചറിയാൻ സാധിച്ചു ഈ പത്തൊൻപതുകാരന്.

“ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച ആരാധകകൂട്ടത്തിന്റെ ഗാലറികളിലെ അഭാവം ഞങ്ങൾ അനുഭവിച്ചറിയാൻ പോവുകയാണ്.അത് വലിയൊരു നഷ്ടമാണ് ഞങ്ങൾക്ക്.ഞാൻ കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിനായി അവരുടെ തട്ടകത്തിൽ ഇതുവരെ ബൂട്ടണിഞ്ഞിട്ടില്ല എങ്കിലും സോഷ്യൽ മീഡിയ അടക്കമുള്ള പല വഴികളിലും ആരാധകർ എന്നെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു എന്നത് വലിയ നേട്ടമായാണ് ഞാൻ കാണുന്നത്.കളി നേരിട്ടു കാണാൻ സാധിക്കുന്നില്ല എങ്കിലും കഴിയുന്ന എല്ലാ വഴികളിലൂടെയും ഞങ്ങൾക്ക് പിന്തുണ അറിയിക്കാൻ വെമ്പൽ കൊള്ളുന്ന ആരാധകർ ഞങ്ങൾക്ക് മികച്ച പ്രചോദനമാണ്,ഞങ്ങളുടെ ബലമാണ്.ഞങ്ങൾ ക്യാമ്പിൽ ഞങ്ങളുടെ നൂറു ശതമാനം പുറത്തെടുത്തു കളിക്കുന്നു,ഞങ്ങൾ കളിക്കുന്നത് ഞങ്ങൾക്കായി അല്ല,പകരം നിങ്ങൾക്കായി ആണ്…എല്ലാത്തിനും എല്ലാ പിന്തുണയ്ക്കും ആരാധകർക്ക് ഒരുപാട് നന്ദിയുണ്ട്.”

വളർന്നു വരുന്ന ഇന്ത്യൻ ഫുട്‌ബോളിലെ വളർന്നു വരുന്ന താരമായ നന്ദമ്പ നൗറോം ഈ സീസണിൽ മികച്ച കളി തന്നെ കാഴ്ചവയ്ക്കും എന്നു പ്രതീക്ഷിക്കുകയാണ് ആരാധകർ.