ലാ-ലീഗയിൽ കഴിവ് തെളിയിച്ച ഇക്കുറി ഐഎസ്എൽ അടക്കി ഭരിക്കാൻ വരുന്ന വിദേശ താരങ്ങൾ ഇവരെല്ലാം

0
452

വരാനിരിക്കുന്ന ഐ‌എസ്‌എൽ സീസൺ പടിവാതുക്കൽ നിൽകുമ്പോൾ വിവിധ ഐഎസ്എൽ ക്ലബ്ബുകൾ സൈൻ ചെയ്ത മുൻ ലാ- ലീഗ താരങ്ങളെ നമ്മുക്ക് പരിശോധിക്കാം.

ISL 2020-21 : ലാ-ലീഗയിൽ മുമ്പ് കളിച്ചിട്ടുള്ള ഐഎസ്എൽ താരങ്ങൾ

ഐ‌എസ്‌എൽ സീസൺ 7 നവംബർ 20-ന് ആരംഭിക്കാനിരിക്കെ, പുതുസീസൺ ആരംഭിക്കാനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ക്ലബ്ബുകൾ നടത്തിയ സൈനിംഗുകൾ നോക്കുമ്പോൾ, ഈ സീസൺ മുൻ സീസണുകളുടെ ആവേശം മറികടക്കുന്നതായി പ്രതീതി ഉളവാക്കുന്നു. ആരാധകർക്ക് സ്റ്റേഡിയങ്ങളിലേക്ക് പ്രവേശനം ഇല്ലെങ്കിലും, ആരാധകർക്ക് അവരുടെ ടീമുകൾ ട്രോഫിയിൽ ചുംബിക്കുന്നതും പ്രത്യാശിച്ചു കൊണ്ട് ടിവി സ്‌ക്രീനുകൾക്ക് ചുറ്റും ഓരോ മത്സരവും വീക്ഷിച്ചുകൊണ്ട് സീസൺ ഉടനീളം ആകാംക്ഷയോടെ ഒട്ടിനിൽക്കുന്നതായിരിക്കും എന്ന് തീർച്ചയാണ്.

മറ്റ് സീസണുകളിൽ നിന്നും വ്യത്യസ്തമായി എ-ലീഗ് ടീമുകളിൽ പ്രതിഭ തെളിയിച്ച താരങ്ങൾ ഐഎസ്എല്ലിൽ ആകർഷണമായിരിക്കെ, ലാ-ലീഗയിൽ നിന്ന് വന്നവരോ മുമ്പ് ലാ-ലീഗിൽ കളിച്ചു തെളിഞ്ഞവരായ കളിക്കാരും ഇക്കുറി വിവിധ ടീമുകളിൽ ഉണ്ട്. ലാ-ലീഗയിൽ കളിച്ചതിന്റെ അനുഭവ സമ്പത്തുമായി ഇന്ത്യൻ മണ്ണിലേക്ക് വരുന്ന കളിക്കാരെ നമ്മുക്ക് പരിശോധിക്കാം.

1. വിസെന്റെ ഗോമസ്

വരാനിരിക്കുന്ന സീസണിൽ ഗോമസ് കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കും.
എ.ഡി. ഹുറക്കാന്റെ യൂത്ത് പ്രോഡക്റ്റായ അദ്ദേഹം 2009-ൽ യു‌ഡി ലാസ് പാൽമാസിലേക്ക് ചേക്കേറി. അവിടെ സി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശേഷം അദ്ദേഹം ആ സീസൺ മുഴുവൻ റിസെർവ് ടീമിനൊപ്പം ചെലവഴിച്ചു. 2010 ജൂൺ 22-ന് മെയിൻ ടീമിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ഗോമസ് സെപ്റ്റംബർ 1-ന് റയൽ വല്ലാഡോളിഡിനെതിരായ കോപ ഡെൽ റെയ് മത്സരത്തിൽ അരങ്ങേറ്റം കുറിച്ചപ്പോൾ ടീമിനായി തന്റെ ആദ്യ ഗോളും താരം അന്ന് നേടി. 2014-15 സീസണിലെ മികച്ച റിസൾട്ടുകളുടെ പശ്ചാത്തലത്തിൽ ക്ലബ് പ്രമോഷൻ നേടിയതിന് ശേഷം 2015 ഓഗസ്റ്റ് 22-ന് സ്പാനിഷ് ടോപ്പ്-ഫ്ലൈറ്റ് (ലാ-ലീഗ) യിൽ അദ്ദേഹം അരങ്ങേറ്റം കുറിച്ചു. 2018 ഓഗസ്റ്റ് 17-ന് അദ്ദേഹം ഡിപോർട്ടിവോ ഡി ലാ കൊരുനയ്ക്കായി കോൺട്രാക്ട് ഒപ്പിട്ടു.

2020 സെപ്റ്റംബർ 23-ന് കേരള ബ്ലാസ്റ്റേഴ്സ് ഗോമസിനെ തങ്ങളുടെ കളിക്കാരനായി പ്രഖ്യാപിച്ചു. കളിക്കളത്തിൽ ഒരു ഡിഫെൻസീവ് മിഡ്ഫീൽഡറുടെ പൊസിഷനിൽ കളിക്കുന്ന അദ്ദേഹം തീർച്ചയായും ക്ലബിന് ഒരു മുതൽകൂട്ടായിരിക്കും. നിലവിൽ അദ്ദേഹത്തെ സൈൻ ചെയ്യുന്നതിന് മുമ്പ് വരെ ഒരു പരിചയസമ്പന്നനായ ഒരു കളിക്കാരൻ ക്ലബ്ബിൽ ആ സ്ഥാനത്ത് ഇല്ലായിരുന്നു. അദ്ദേഹത്തിന്റെ വരവോടു കൂടി മിഡ്ഫീൽഡിൽ ശക്തമായ ഒരു കവർ നൽകുന്നതിനോട് ഒപ്പം തന്നെ പ്രതിരോധവും ആക്രമണവും തമ്മിൽ ബന്ധിപ്പിക്കുവാനും അദ്ദേഹത്തിന്റെ അനുഭവം തീർച്ചയായും സഹായിക്കും എന്ന് നമ്മുക്ക് വിശ്വസിക്കാം. അദ്ദേഹത്തെ കളിക്കളത്തിൽ കാണുവാനും ടീമിന്റെ ഒരു പ്രധാന ഭാഗമായി മാറുന്നതു വീക്ഷിക്കുവാനും ബ്ലാസ്റ്റേഴ്സ് ആരാധകർ കാത്തിരിക്കുകയാണ് എന്നത് തീർച്ച.

2. ബക്കാരി കോൺ


സി‌എഫ്‌ടി‌പി‌കെ അബിജന്റെ യൂത്ത് ടീമിനായി കളിച്ച കോൺ 2004-ൽ എറ്റോയിൽ ഫിലന്റിൽ ചേർന്നു. 2005-ൽ അദ്ദേഹം തന്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചു. ലാ-ലീഗയിൽ മലാഗക്കായി അരങ്ങേറ്റം കുറിച്ച കോൺ 2016 ജൂൺ 27-ന് 3 വർഷത്തെ കരാർ ക്ലബ്ബുമായി ഒപ്പിട്ടു. എൻ അവന്റ് ഗുയിംഗാംപ്, ഒളിമ്പിക് ലിയോൺ തുടങ്ങിയ ക്ലബ്ബുകൾക്കായും കോൺ കളിച്ചിട്ടുണ്ട്. 2020 ഒക്ടോബർ 21-ന് കേരള ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തെ തങ്ങളുടെ കളിക്കാരനായി പ്രഖ്യാപിച്ചു. വിവിധ ക്ലബ്ബുകൾക്കുവേണ്ടി ചാമ്പ്യൻസ് ലീഗ് (ഒളിമ്പിക് ലിയോണിനൊപ്പം) മത്സരങ്ങൾ ഉൾപ്പടെ കളിച്ചിട്ടുള്ള പരിജയ സമ്പത്ത് താരത്തിനൊപ്പമുണ്ട്. ഉയർന്ന തലത്തിലുള്ള പരിചയസമ്പന്നനായ കോൺ തീർച്ചയായും ക്ലബിന്റെ മൂല്യം വർദ്ധിപ്പിക്കുന്നതായിരിക്കും. കഴിഞ്ഞ ആറു കൊല്ലമായി കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ സ്റ്റാർ ഡിഫെൻഡറായി നിലനിർത്തി പോന്ന സന്ദേഷ് ജിംഗൻ ക്ലബിൽ നിന്ന് പുറത്തുപോയതിനുശേഷം ആ സ്ഥാനത്തേക്ക് അതിലും മികച്ച ഒരു പകരക്കാരനായി തന്നെ ഈ താരത്തെ ആശ്രയിക്കാൻ ക്ലബ്‌ ആഗ്രഹിക്കുന്നു.

3. ആൽബർട്ടോ നൊഗുവേര

മാഡ്രിഡിൽ ജനിച്ച അദ്ദേഹം ടെർസെറ ഡിവിഷനിലെ മാഡ്രിഡ് കമ്മ്യൂണിറ്റിയിലെ രണ്ട് ക്ലബുകളിലായി തന്റെ പ്രാരംഭ കരിയർ ആരംഭിച്ചു. 2009 ജൂലൈയിൽ നൊഗുവേര അറ്റ്ലെറ്റിക്കോ മാഡ്രിഡുമായി കോൺട്രാക്ട് ഒപ്പുവച്ചു, തുടക്കത്തിൽ ടെർസെറ ഡിവിഷനിലെ സി ടീമിനായി കളിക്കുകയും ചെയ്തു. സി ടീമിനൊപ്പം ശ്രദ്ധേയമായ പ്രകടന മികവിന്റെ പശ്ചാത്തലത്തിൽ 2010-11 സീസണിൽ അദ്ദേഹം ബി ടീമിലേക്ക് സ്ഥാനക്കയറ്റം താരം നേടി. 2011 സീസണിന്റെ തുടക്കത്തിൽ, ക്ലബ്‌ മാനേജർ അദ്ദേഹത്തെ പ്രധാന സ്ക്വാഡിനൊപ്പം പരിശീലിക്കുവാനും തിരഞ്ഞെടുത്തു, ഏപ്രിൽ 24-ന് ആൽബർട്ടോ ലാ-ലിഗയിൽ അരങ്ങേറ്റം കുറിച്ചു, ലെവന്റേയ്‌ക്കെതിരായ 4-1 ഹോം വിജയത്തിൽ പകരക്കാരനായി അദ്ദേഹം കളിക്കളത്തിൽ ഇറങ്ങി. ബ്ലാക്ക്പൂൾ, ബാക്കു, ലോർക്ക തുടങ്ങിയ ടീമുകൾക്കായും ആൽബർട്ടോ കളിച്ചിട്ടുണ്ട്.

2020 സെപ്റ്റംബർ 3-ന് എഫ്‌സി ഗോവ ആൽബർട്ടോ നൊഗുവറിനെ അവരുടെ കളിക്കാരനായി പ്രഖ്യാപിച്ചു. ഒരു മിഡ്ഫീൽഡർ എന്ന നിലയിൽ എഫ്സി ഗോവയിൽ ഒരു പ്രധാന കളിക്കാരൻ ആകുവാൻ അദ്ദേഹത്തിന് സാധിക്കുന്നതാണ്. അവരുടെ സ്റ്റാർ മിഡ്ഫീൽഡർമാരായ ഹ്യൂഗോ ബോമസും അഹമ്മദ് ജാഹുവും മുംബൈ സിറ്റി എഫ്‌സിയിലേക്ക് ചേക്കേറിയതിനുതിനുശേഷം അവർ പ്രകടിപ്പിച്ച അതേ ഫോം അദ്ദേഹത്തിന് പകർത്താൻ കഴിയുമോ എന്നറിയാൻ ആരാധകർ കാത്തിരിക്കുന്നു.